ഗസ്സ സിറ്റി : ഇസ്രായേൽ യുദ്ധവിമാനങ്ങള്‍ ഗസ്സ സിറ്റിയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ ആക്രമണം നടത്തി. തീവ്രമായ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ചില കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചുവെന്ന് യൂണിവേഴ്സിറ്റി മാനേജ്മെന്റിലെ അഹമ്മദ് ഒറാബി പറഞ്ഞു. തീപിടുത്തം കാരണം ആര്‍ക്കും അവിടേക്ക് പ്രവേശിക്കാന്‍ കഴിയില്ല. കൂടാതെ യൂണിവേഴ്സിറ്റിക്ക് ചുറ്റുമുള്ള റോഡുകളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങളുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
