യു കെ യിൽ മലയാളി കോവിഡ് ബാധിച്ച് മരണമടഞ്ഞു.
യു കെ യിൽ മലയാളി കോവിഡ് ബാധിച്ച് മരണമടഞ്ഞു.
യു കെ യിൽ മലയാളി കോവിഡ് ബാധിച്ച് മരണമടഞ്ഞു.
പോർട്ട്സ്മൗത്ത് : യു കെ യിലെ പോർട്ട്സ്മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവിൽ ശ്രീ അജി ജോസഫാണ് (41 വയസ്സ്) കോവിഡ് ബാധയെ തുടർന്നുണ്ടായ ഹൃദയാഘാതം നിമിത്തം ഇന്ന് ഡിസംബർ 29 ചൊവ്വാഴ്ച്ച മരണമടഞ്ഞത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപ് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിൽ ഉണ്ടായ ഹൃദയഘാതം മരണ കാരണമായി. ഭാര്യ ശ്രീമതി ദീപമോൾ പോർട്ട്സ്മൗത്തിലെ ക്വീൻ അലക്സാൻഡ്രിയ ഹോസ്പിറ്റലിലെ നഴ്സാണ്. മക്കൾ : ക്രിസ്റ്റീന, ക്രിസ്റ്റോ, കസിൻ ജോസഫ്. ലിവർപൂൾ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ അനിൽ ജോസഫ് ശ്രീ അജി ജോസഫിന്റെ സഹോദരനാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
