കാഞ്ഞിരപ്പള്ളി: ഐപിസി കാഞ്ഞിരപ്പള്ളി സെൻ്ററിലുള്ള സഭകളുടെ സംയുക്ത ആരാധന കാഞ്ഞിരപ്പള്ളി ഫാറ ഓഡിറ്റോറിയത്തിൽ നടന്നു. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മത്തായി നേതൃത്വം നൽകി. പാസ്റ്റർ സണ്ണി കുര്യൻ മുഖ്യ സന്ദേശം നൽകി. ഐപിസി ജനറൽ ജോയിൻറ് സെക്രട്ടറി ബ്രദർ കാച്ചാണത്ത് വർക്കി എബ്രഹാം പ്രസംഗിച്ചു. പാസ്റ്റർ പി എം മാത്യു സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു.
പാസ്റ്റർമാരായ അജി പുത്തൂർ ബിജു കുമാർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വേദാധ്യാപകൻ, പ്രഭാഷകൻ, സെൻറർ ശുശ്രൂഷകൻ, സഭാ ശുശ്രൂഷകൻ എന്നീ നിലകളിൽ അരനൂറ്റാണ്ട് ദൈവസഭയ്ക്ക് നൽകിയ സേവനത്തിന് പാസ്റ്റർ സണ്ണി കുര്യന് വേദ വിജ്ഞാനിക പുരസ്കാരം നൽകി.
