എം.ടെക്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി ഷെൽമ സാജൻ
കുന്നംകുളം: നാഗ്പൂർ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനിയറിംഗ് അപ്പെയിഡ് ടു മെഡിക്കൽ സയൻസ് ബ്രാഞ്ചിൽ എം.ടെക്ക്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി ഷെൽമ സാജൻ. 9.92 സ്കോർ ലഭിച്ച ഷെൽമ എല്ലാ ബ്രാഞ്ചുകളിലും വെച്ചും ഒന്നാം സ്ഥാനത്താണ്. ഐ.പി.സി. സണ്ടേസ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ മെംബറും തൃശൂർ സോണൽ സെക്രട്ടറിയും കുന്നംകുളം മുൻസിപ്പൽ ജനറൽ സൂപ്രണ്ടുമായ ഡോ. സാജൻ സി. ജേക്കബിന്റെയും സീന സാജന്റെയും മകളാണ്. ന്യൂയോർക്കിൽ ഐ.റ്റി എഞ്ചിനിയറായ റാന്നി നെല്ലിക്കമൺ ഐ.പി.സി. സഭാംഗമായ ജോഷ് ജോസഫിന്റെ ഭാര്യയാണ് ഷെൽമ. കുന്നംകുളം സെന്ററിലെ ഐ.പി.സി. മരത്തംകോട് കർമ്മൽ സഭയിലെ അംഗമാണ്.
