Ultimate magazine theme for WordPress.

നെടുമ്പാശ്ശേരി ഏജിക്ക് പുതിയ ആരാധനാലയം

അങ്കമാലി:കഴിഞ്ഞ 35 വർഷമായി നെടുമ്പാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എജി ഫെലോഷിപ്പ് സെന്ററിന് മനോഹരമായ പുതിയ ആരാധനാലയം ലഭ്യമായി. അങ്കമാലി- എയർപോർട്ട് ബസ് റൂട്ടിൽ, നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിന്റെ മുൻവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പുതിയ ആരാധനാ സ്ഥലം . ലിഫ്റ്റ്, സൗണ്ട് പ്രൂഫ്, എയർകണ്ടീഷൻ, കാർ പാർക്കിംഗ്, മറ്റെല്ലാ സൗകര്യങ്ങളോടും കൂടിയതാണ് പുതിയ ആരാധനസ്ഥലം. 2023 സെപ്റ്റംബർ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് സമർപ്പണ പ്രാർത്ഥന നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ്, ആലുവ സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ പി റ്റി കുഞ്ഞുമ്മൻ , തൃശ്ശൂർ സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ സി ജെ സാമുവേൽ തുടങ്ങിയ സഭയുടെ ഭാരവാഹികൾ പങ്കെടുക്കും. അപകടത്തിൽ നിന്ന് അത്ഭുതകരമായി വിടുതൽ പ്രാപിച്ച ക്രിസ്തീയ സംഗീതജ്ഞരായ ബ്രദർ ലോഡ്സ്ൻ ആന്റണിയും ടോംസൺ ബി ജോർജും ഗാനശുശ്രൂഷ നയിക്കും. ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും നെടുമ്പാശ്ശേരിയിൽ വന്നുപോകുന്ന വിശ്വാസികൾക്കും മറ്റും എയർപോർട്ടിന് അടുത്തുള്ള ഈ ആരാധന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ 8086991167.

Sharjah city AG