ഹവായ് : കാട്ടുതീയിൽ നശിക്കുന്ന മൗയിയും ലഹൈനയും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ആളുകളോട് അഭ്യർത്ഥനയുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ. കഴിഞ്ഞ ആഴ്ച മുതലാണ് ഹവായിയുടെ തലസ്ഥാനമായിരുന്ന ലഹൈനയിൽ , ക്രൂരമായ കാട്ടുതീ പടർന്നത് , ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും മാരകമായ വിനാശമായി മാറിക്കഴിഞ്ഞിരിക്കയാണ്. തിങ്കളാഴ്ച വരെ കുറഞ്ഞത് 99 പേർ മരിച്ചു, 1,000-ത്തിലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായില്ല.
