ചുരളിക്കോട് : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് പത്തനംതിട്ട സെക്ഷൻ ചുരളിക്കോട് സഭയിലെ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ അനീഷ് വർഗീസിന്റെ പിതാവും, ഇലന്തൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെക്രട്ടറിയുമായ തട്ടാശേരിൽ വീട്ടിൽ റ്റി. ജി. വർഗീസ് (പൊന്നച്ചായൻ)നിത്യതയിൽ ചേർക്കപ്പെട്ടു.
ഭൗതിക ശരീരം ഓഗസ്റ്റ് 18 വെള്ളിയാഴ്ച്ച രാവിലെ 11:30 മണിക്ക് സ്വഭവനത്തിൽ കൊണ്ടു വരികയും, അതിനു ശേഷമുള്ള ശുശ്രൂഷകൾ മകൻ ബിജുവിന്റെ ഭവനത്തിൽ വച്ച് നടത്തുകയും ഉച്ച കഴിഞ്ഞ് 3:മണിക്ക് ഇലന്തൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകുന്നതുമാണ്.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
