Ultimate magazine theme for WordPress.

പെന്തക്കോസ്തു സമൂഹത്തിന്റെ നല്ലൊരു സ്നേഹിതനായിരുന്നു: റവ. ഡോ. ഒ.എം രാജുക്കുട്ടി

അന്തരിച്ച ബഹുമാന്യനായ നമ്മുടെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അവറുകളെ കുറിച്ച് ഓർക്കുമ്പോൾ പല ഓർമ്മകൾ എന്റെ ഹൃദയത്തിൽ ഉണ്ട്. അദ്ദേഹവുമായി പല സന്ദർഭങ്ങളിൽ നേരിട്ട് ഇടപഴകുവാനും സംസാരിക്കുവാനും പല കാര്യങ്ങളിൽ പ്രത്യേകിച്ച് പെന്തക്കോസ്തു സമൂഹത്തിന്റെ പല പൊതു പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കുവാനും ചർച്ച ചെയ്യുവാനും കഴിഞ്ഞിട്ടുണ്ട്. പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ സഭാ ലീഡേഴ്സിന്റെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ പോയി കണ്ടത് ഞാൻ ഓർക്കുന്നു. പെന്തക്കോസ്തു സമൂഹത്തിനു വിദ്യാഭ്യാസ സമൂഹത്തിനു
അതുപോലെയുള്ള കാര്യങ്ങളിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു അദ്ദേഹം പൂർണ്ണ പിന്തുണയാണ് നൽകിയത്. പെന്തക്കോസ്തു സമൂഹത്തിന്റെ പല പൊതു കാര്യങ്ങൾ സെമിത്തേരി സംബന്ധമായ വിഷയങ്ങൾ, വിവിധ സാമൂഹിക പ്രശ്നങ്ങൾ സംസാരിക്കുന്നതിനായി അദ്ദേഹത്തിന്റെ വീട്ടിലും തിരുവനന്തപുരത്തുള്ള ഓഫീസിലും
പോകുവാൻ കഴിഞ്ഞിട്ടുണ്ട്. നല്ല വ്യക്തിത്വന്റെ ഒരു ഉടമ, ഒരു ജനകീയ നേതാവ് ജനങ്ങളുടെ ഏത് പ്രശ്നവും പരിഹരിക്കാൻ കാത് കൊടുക്കുന്ന ഒരാള്. കേൾക്കുന്ന കാര്യങ്ങൾ പ്രവർത്തി പധത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു നല്ല നേതാവ്. ജനങ്ങൾക്ക് ഏത് സമയവും സമീപിക്കാവുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോ​ഗം തീർച്ചയായും മലയാളികൾക്ക് എല്ലാവർക്കും വലിയ ഒരു നഷ്ടമാണ്. സഭാ രാഷ്ട്രീയ ഭേദമന്യേ സകല ആളുകളും അദ്ദേഹത്തെ ഒരു ഉത്തമ നേതാവായിട്ട് ഒരു മാതൃകാ വ്യക്തിയായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ ഡബ്ലൂഎംഇ പ്രസ്ഥാനത്തിന്റെ പേരിലും പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിലിന്റേയും പേരിലുള്ള അനുശേചനം അറിയിക്കുന്നു. പെന്തക്കോസ്തു സമൂഹത്തിന്റെ നല്ലൊരു സ്നേഹിതനായിരുന്നു . ഡബ്ലൂഎംഇ പ്രസ്ഥാനത്തിന്റെ പല വിഷയങ്ങളിൽ അദ്ദേഹം സഹായം ചെയ്തത് നന്ദിയോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയേയും കുടുംബത്തേയും ദൈവം ആശ്വാസം കൊണ്ട് നിറയ്ക്കട്ടെ എന്ന് പ്രർത്ഥിക്കുന്നു.

Leave A Reply

Your email address will not be published.