Ultimate magazine theme for WordPress.

ഷാർജാ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാന സമ്മേളനം നടന്നു

ഷാർജാ : വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 12-മത് ബിരുദദാന സമ്മേളനം ജൂലൈ 8, ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജാ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്നു. റവ. ഡോ. സ്റ്റാലിൻ കെ. തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ), ഡോ. ജെയിംസ് ആൻഡ്രൂ വിൽ‌സൺ, കാനഡ (IATA ഇന്റർനാഷണൽ ഓർഗനിസർ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി ) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി. M. Th. (മാസ്റ്റർ ഓഫ് തിയോളജി), M. Div. (മാസ്റ്റർ ഓഫ് ഡിവിനിറ്റി), B. Th. (ബാച്‌ലർ ഓഫ് തിയോളജി), D. Th. (ഡിപ്ലോമ ഇൻ തിയോളജി), C. Th. (സർട്ടിഫിക്കറ്റ് ഇൻ തിയോളജി) എന്നീ കോഴ്സുകളുടെ ബിരുദദാന സമ്മേളനത്തിന് കോളേജ് ഡയറക്ടർ റവ. ഡോ. വിൽ‌സൺ ജോസഫ് നേതൃത്വം നൽകി. പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ ജൂലൈ 19 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ. റോയ് ജോർജ് അറിയിച്ചു. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ വിവരങ്ങൾക്ക് 050 499 3954.

Sharjah city AG