വാളകം: ഐ പി സി ആയൂർ സെൻ്ററിൻ്റെ ജനറൽബോഡി 2023 ജൂലൈ മാസം 9-ാം തീയതി ഞായറാഴ്ച ഇന്നലെ ഐ പി സി ഹെബ്രോൻ വാളകം ഈസ്റ്റ് സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ കൂടി, 21അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. പാസ്റ്റർ സണ്ണി ഏബ്രഹാം (പ്രസിഡന്റ്),
പാസ്റ്റർ മോനി പി വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിജു ജോസഫ് (സെക്രട്ടറി),
ബ്രദർ G. കുഞ്ഞച്ചൻ വാളകം (ജോയിൻ സെക്രട്ടറി), ബ്രദർ. ജോയി പാപ്പൻ (ട്രഷറർ), കൂടാതെ പാസ്റ്റർ ബിജോയ് ചാക്കോ (ചാരിറ്റി ബോർഡ്), പാസ്റ്റർ ബിൻസൻ കെ.ജോസഫ്(പബ്ലിസിറ്റി കൺവീനർ),
സുവി. ബ്ലസൻ സോജൻ (ഇവാഞ്ചലിസം ബോർഡ്), പാസ്റ്റർ. സൈമൺ തോമസ് (പ്രയർ ബോർഡ്),
എന്നിവരെയും തെരഞ്ഞെടുത്തു. എല്ലാ സഭാ ശുശ്രൂഷകന്മാരും, സഭാ പ്രതിനിധികളും ജനറൽബോഡിയിൽ സംബന്ധിച്ചു. പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബിൻസൻ ജോസഫ്.

Comments are closed.