Ultimate magazine theme for WordPress.

കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ ക്യാമ്പ് ഇൻപാക്റ്റ് 2023 ഓഷവയിൽ

കാനഡയിലെ പെന്തകോസ്ത് യുവജന കൂട്ടായ്മയായ കാനഡ സ്പിരിറ്റ്യൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വാർഷിക ക്യാമ്പ് ഇമ്പാക്ട് 2023 ജൂലൈ മാസം 28 മുതൽ 30 വരെ ടൊറന്റൊയിലെ ഒഷാവയിൽ നടക്കും. ക്യാമ്പിൽ പാസ്റ്റർ.ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കും. ക്രൈസ്തവ ലോകത്തിലെ പ്രമുഖ ഗായകരായ ബ്രദർ. ഇമ്മനുവൽ കെ ബി, ബ്രദർ.ഇമ്മാനുവൽ ഗൊള്ളാർ തുടങ്ങിയവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. തീമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്തിലുള്ള
‘ ടിം കിഡ്‌സ്‘ വി.ബി.സ് സെഷനുകൾ 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായ് നടത്തപ്പെടും.
ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ക്യാമ്പിലേക് വരുന്നവർക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഗെയിംസ് സെഷൻസ്, ടാലെന്റ നൈറ്റ്‌, കൗൺസിലിംഗ് സെഷൻസ്, കരിയർ ഗൈഡൻസ് സെഷൻസ് തുടങ്ങി അനേകം വ്യത്യസ്ത പ്രോഗ്രാമുകൾ ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്. ഞായറാഴ്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പിലെ കൂട്ടായ്മകളുടെ സംയുകത ആരാധനയോടെ ക്യാമ്പിന് സമാപനം കുറിക്കും.

 

Leave A Reply

Your email address will not be published.