Ultimate magazine theme for WordPress.

ജസ്റ്റിസ് ജെ. ബി. കോശിയെ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു

കൊച്ചി : ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി. നിയമനങ്ങളിൽ കുടുതൽ സംവരണം എർപ്പെടുത്തുക, ക്രൈസ്തവ വിഭാഗങ്ങളക്കമുളളവർക്ക് പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവരുടെ പുനരധിവാസത്തിന് കൂടുതൽ പാക്കേജ് തുടങ്ങിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ. ബി. കോശിയെ വിവിധ ക്രൈസ്തവ സഭകളുടെ അത്മായരുടെ ഐക്യ വേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിലെ തന്റെ വസതിയിൽ ചെന്ന് അനുമോദിച്ചു. എ സി സി എ പ്രസിഡന്റ്‌ – ബാബു കെ വർഗീസ് (എറണാകുളം), ജനറൽ സെക്രട്ടറി – ബേബി മുല്ലമംഗലം (പാലക്കാട്‌), ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി – ഡോ. സാജൻ സി. ജേക്കബ് (തൃശൂർ), വൈസ് പ്രസിഡന്റ – എബ്രഹാം ചക്കുങ്കൽ (മലപ്പുറം), സെക്രട്ടറി ലില്ലിക്കുട്ടി ജേക്കബ് (പത്തനംതിട്ട), എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Sharjah city AG