Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിനാലാമത്  പ്രാർത്ഥനാ സംഗമം JUNE   17 ശനിയാഴ്ച്ച

''യേശുവിൻ തൃപ്പാദത്തിൽ'പ്രാർത്ഥനാ സംഗമം രണ്ട്  വർഷം പൂർത്തിയാക്കുന്നു

കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും ,സമാധാന പ്രഭുവുമായ യേശുക്രിസ്തുവിനെ, ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ  അതിർവരമ്പുകളില്ലാതെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും  സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് ”യേശുവിൻ തൃപ്പാദത്തിൽ”.  2021  ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിരുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇരുപത്തിനാലാമത് പ്രാർത്ഥനാ സംഗമം ജൂൺ 17  ശനിയാഴ്ച ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ആൽബി തോമസ്, കുമ്പനാട്  മുഖ്യ സന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ മറ്റു ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

Sharjah city AG
Leave A Reply

Your email address will not be published.