ഇംഫാല്‍: മണിപ്പൂരില്‍ 101.75 കോടിയുടെ ദുരിതാശ്വാസ പാക്കേജിന് കേന്ദ്രം അനുമതി നല്‍കിയതായി സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക്കേജിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്ന് കുല്‍ദീപ് സിങ്ങിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറില്‍ സംസ്ഥാനത്ത് അക്രമ സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും കുല്‍ദീപ് സിങ് പറഞ്ഞു. മണിപ്പൂരില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് അനുമതി നല്കി. മണിപ്പൂര്‍ സന്ദര്‍ശനത്തിന് എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജിനായി ആഭ്യന്തര മന്ത്രാലത്തിലേക്ക് അപേക്ഷ അയക്കാന്‍ നിര്‍ദേശം നല്‍കിയത്,’ സിങ് പറഞ്ഞു.
