Ultimate magazine theme for WordPress.

ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാവ് പാറ്റ് റോബർട്ട്സൺ അന്തരിച്ചു

വെർജീനിയ:ഇവാഞ്ചലിസ്റ്റും ദീർഘകാല ടെലിവിഷൻ അവതാരകനും, വിദ്യാഭ്യാസ വിചക്ഷണനും, മാനുഷികവാദിയും, ഒരു തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ പാറ്റ് റോബർട്ട്‌സൺ അന്തരിച്ചു . വ്യാഴാഴ്ച രാവിലെ വെർജീനിയ ബീച്ചിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം . 93 വയസ്സായിരുന്നു.
അമേരിക്കൻ രാഷ്ട്രീയത്തിൽ മത വലതുപക്ഷത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രസ്ഥാനത്തിന്റെ ചാലകശക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. 1960-ൽ ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് (CBN) സ്ഥാപിക്കുകയും അതിനെ ഒരു മീഡിയ സാമ്രാജ്യമായി വളർത്തിയെടുക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു .

പതിറ്റാണ്ടുകളായി,മതപരമായ വാർത്തകളും രാഷ്ട്രീയ വ്യാഖ്യാനങ്ങളും ലഘു വിനോദവുമായി സംയോജിപ്പിച്ച് റോബർട്ട്‌സൺ 700 ക്ലബ് എന്ന പേരിൽ ഒരു സിബിഎൻ ടോക്ക് ഷോ ആരംഭിക്കുകയും.
1988-ൽ, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി റോബർട്ട്സൺ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, അദ്ദേഹത്തെ എതിർത്തവർ “അമേരിക്കയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിക്കെതിരെ കലാപം നടത്തുകയാണെന്ന്” റോബർട്ട്സൺ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.