Ultimate magazine theme for WordPress.

വിശ്വാസികൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി ഭരണാധികാരി

റയ്പൂർ:ഛത്തീസ്ഗഡിലെ ഗരാന്‍ജി വില്ലേജിലെ ഗോത്രവർഗ്ഗ ക്രൈസ്തവര്‍ക്ക് സാമൂഹികവിലക്കിന്റെ ഭാഗമായി ജോലിയും കൂലിയും നിഷേധിക്കുന്നു. ഒമ്പത് ക്രൈസ്തവ കുടുംബങ്ങള്‍ ജില്ലയിലെ മുതിര്‍ന്ന റവന്യു അധികാരിക്ക് ജോലി ചെയ്യുവാനുള്ള അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് പരാതി എഴുതി നല്‍കി. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവര്‍ക്ക് ജോലി നിഷേധിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഗ്രാമത്തലവനായ ഗോപാല്‍ ദുഗ്ഗയാണ് മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം വഴിയുള്ള ജോലി അവര്‍ക്ക് നിരാകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. നാരായണപുരയില്‍ ക്രൈസ്തവര്‍ക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങള്‍ നേരിടേണ്ടിവന്നു, നിരവധി ക്രൈസ്തവർ അവിടെനിന്നും പലായാനം ചെയ്തു. നേരിട്ടുള്ള അക്രമം കഴിഞ്ഞ് അവര്‍ക്ക് ജോലി നിഷേധിച്ചുകൊണ്ട് അവരെ പുറത്താക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറയുന്നു.

ഹിന്ദുമതമൗലികവാദികള്‍ പറയുന്നത് ക്രൈസ്തവര്‍ മതം മാറ്റുന്നു എന്നാണ്‌. എന്നാല്‍ ഹൈന്ദവരാണ് മറ്റുള്ളവരെ തങ്ങളുടെ മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യു അധികാരികള്‍ക്ക് പരാതി നല്‍കാന്‍ ധീരത കാണിച്ച ആദിവാസി ക്രൈസ്തവരെ ഇന്ത്യന്‍ കാത്തലിക് ബിഷപ്‌സ് കമ്മീഷന്‍ ഫോര്‍ ട്രൈബല്‍ അഫയേര്‍സ് സെക്രട്ടറി ഫാ. നിക്കോളാസ് ബാര്‍ല അഭിനന്ദിച്ചു. മതമൗലികവാദികളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണ ക്രൈസ്തവരെ ആട്ടിപ്പായിക്കുന്നതിന് ഉണ്ടെന്നുളളതാണ് വസ്തുതയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജില്ല ഭരണൂകുടം അവര്‍ക്ക് ജോലി ചെയ്യുവാനുള്ള അധികാരം പുനസ്ഥാപിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നാരായണപുരയിലെ ക്രൈസ്തവര്‍ക്ക് സാധാരണ ജോലികള്‍പോലും നിഷേധിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കള്‍ പറയുന്നു.

Sharjah city AG