Ultimate magazine theme for WordPress.

ഐപിസി കോവളം ഏരിയ പ്രവർത്തന ഉത്‌ഘാടനം മെയ് 5 ന്

കോവളം : ഐപിസി കോവളം ഏരിയ പ്രവർത്തന ഉത്‌ഘാടനം മെയ് 5 ന് തിരുവല്ലം ലയൺസ് ഭവനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാ. എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം മുഖ്യ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് സമർപ്പണ ശുശ്രുഷ നിർവഹിക്കും. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. രാജു ആനിക്കാട്, ജെയിംസ് ജോർജ് (ഐപിസി കേരളം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിമാർ), പി. എം. ഫിലിപ്പ് (ഐപിസി കേരളം സ്റ്റേറ്റ് ട്രഷറർ) എന്നിവർ സന്ദേശങ്ങൾ നൽകും. പാ. വർഗ്ഗീസ് എബ്രഹാം ഏരിയ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കുടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ . ജാസ്പിൻ ജോൺ (+91 90615 09552)

Sharjah city AG