ഐ.പി.സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം: സംയുക്ത ആരാധന ഡിസംബർ11 മുതൽ 13 വരെ
ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഓൺലൈൻ കൺവൻഷൻ ഡിസംബർ 11, 12 തീയതികളിൽ നടക്കും. ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം. തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. സിസ്റ്റർ ഒമേഗ സുനിൽ (കേരള), ഡോക്ടർ എൽസ ഫിലിപ്പ് (ആഗ്ര) എന്നിവർ പ്രസംഗിക്കും. വൈകുന്നേരം ഏഴു മുതൽ ഒമ്പതു മണി വരെയാണ് മീറ്റിങ്ങ്.
ഡിസംബർ 13 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12 .30 വരെ ഐ.പി.സി ഡൽഹി സ്റ്റേറ്റിൽ ഉള്ളതായ 190 സഭകളുടെ സംയുക്ത സഭായോഗം ഉണ്ടായിരിക്കും. മുഖ്യ പ്രസംഗകൻ കേരളത്തിൽ നിന്നും പാസ്റ്റർ എബി പീറ്റർ ആയിരിക്കും. കൂടാതെ പാസ്റ്റർ കെ. ജോയ് (പേട്രൺ, ഐ.പി.സി. ഡൽഹി സ്റ്റേറ്റ്) പങ്കെടുക്കും.
