നാം ഒറ്റയ്ക്കല്ല, ജീവിക്കുന്നവനായ യേശു ക്രിസ്തു എന്നേക്കും നമ്മോടൊപ്പമുണ്ട്: ഈസ്റ്റർ സന്ദേശവുമായി മാർപാപ്പ
വത്തിക്കാന്‍ സിറ്റി: രോഗികൾക്കും ദരിദ്രർക്കും, പ്രായമായവർക്കും, പരീക്ഷണത്തിന്റെയും ആയാസത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർക്കും ജീവിക്കുന്നവനായ യേശുക്രിസ്തു എന്നേക്കും ഒപ്പമുണ്ടെന്നു ഫ്രാന്‍സിസ് പാപ്പ. ഈസ്റ്റർ ദിനമായ ഇന്നലെ “റോമാ നഗരത്തിനും ലോകത്തിനും” നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മരണത്തിൽ നിന്ന് ജീവനിലേക്ക്, പാപത്തിൽ നിന്ന് കൃപയിലേക്ക്, ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്ക്, നിരാനന്ദതയിൽ നിന്ന് കൂട്ടായ്മയിലേക്ക്. കാലത്തിൻറെയും ചരിത്രത്തിൻറെയും നാഥനായ അവനിൽ, ഹൃദയാനന്ദത്തോടെ ഉയിർപ്പുതിരുന്നാൾ ആശംസകൾ മാർപാപ്പ നേർന്നു.
സഭയും ലോകവും ആനന്ദിക്കട്ടെ, കാരണം ഇന്ന് ഇനി നമ്മുടെ പ്രതീക്ഷകൾ മരണത്തിൻറെ ഭിത്തിയിൽ തട്ടി തകരില്ല, എന്നാൽ കർത്താവ് നമുക്ക് ജീവോന്മുഖമായ ഒരു പാലം തുറന്നിരിക്കുന്നു. അതെ, സഹോദരീ സഹോദരന്മാരേ, ഉത്ഥാനത്തിൽ ലോകത്തിൻറെ ഭാഗധേയം മാറി, ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൻറെ ഏറ്റവും സാധ്യതയുള്ള തീയതിയുമായി ചേർന്നുപോകുന്ന ഈ ഇന്ന്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിവസം കൃപയാൽ ആഘോഷിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം അദ്ദേഹം കൂട്ടിച്ചേർത്തു.
