ഐപിസി വയനാട് സെന്ററിന് പുതിയ നേതൃത്വം
വയനാട് :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വയനാട് സെന്ററിന് പുതിയ നേതൃത്വം. ഇന്നലെ മീനങ്ങാടി ഐപിസി സഭയിൽ വെച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ തോമസ് തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് ജേക്കബ്, സെക്രട്ടറി പാസ്റ്റർ സജി കെ, ജോയിന്റ് സെക്രട്ടറി ബ്രദർ സണ്ണി വി. പി, ട്രഷറർ ബ്രദർ വി ഡി ബേബി, ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ സി.പി മത്തായിക്കുഞ്ഞ്, പ്രയർ കൺവീനർ പാസ്റ്റർ രാധാകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോബി ജോർജ്,കമ്മിറ്റി അംഗങ്ങൾ :പാസ്റ്റർ തോമസ് ശമൂവേൽ,പാസ്റ്റർ റെജി ജയിംസ്,പാസ്റ്റർ ഏലിയാസ് റ്റി പി,പാസ്റ്റർ എം ടി ജോസഫ്, ബ്രദർ സജി ബടേരി,ബ്രദർ സണ്ണി തോമസ്,ബ്രദർ സി ടി വർഗ്ഗീസ്, ബ്രദർ ബെന്നി മീനങ്ങാടി.
