ജറുസലേമിനെ സ്നേഹിക്കൂ, സമാധാനത്തിനായി പ്രവർത്തിക്കൂ, മതാന്തര വിഭാഗങ്ങളെ ആഹ്വനം ചെയ്ത് മാർപ്പാപ്പ
വത്തിക്കാൻ : യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും യഥാർത്ഥത്തിൽ ജറുസലേമിനെ ഒരു വിശുദ്ധ നഗരമായി അംഗീകരിക്കുകയാണെങ്കിൽ, നഗരം സമാധാനത്തിലായിരിക്കും എന്നും പ്രദേശത്ത് രാഷ്ട്രീയ അവകാശവാദത്തിന് ഇടം നൽകരുതെന്നും ഫ്രാൻസിസ് മാർപാപ്പ . മാർച്ച് 9 ന്
വത്തിക്കാൻ-പലസ്തീൻ മതാന്തര സംവാദ സംഘത്തിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിലെ മെഡിറ്ററേനിയൻ കടലിനും ചാവുകടലിനും ഇടയിലുള്ള പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജറുസലേം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ്. നഗരം തങ്ങളുടെ തലസ്ഥാനമായി അവകാശപ്പെടുന്ന ഇസ്രായേലികളും ഫലസ്തീനിയും തമ്മിലുള്ള വിഭജന പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജെറുസലേമിനെ നാം തന്നെ സ്നേഹിക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . കൂടാതെ ജറുസലേമിന് സാർവത്രിക മൂല്യമുണ്ടെന്നും , \”സമാധാനത്തിന്റെ നഗരം\” എന്നാണ് അതിന്റെ പേരിൽ നിന്ന് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ജറുസലേമിന്റെ ആത്മീയ പ്രാധാന്യം എന്നതായിരുന്നു സംവാദത്തിനായുള്ള സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തിന്റെ വിഷയം.
