Ultimate magazine theme for WordPress.

നേർരേഖ 2023 ഇന്ന്

ഷാർജാ:ചർച്ച് ഓഫ് ഗോഡ് മീഡിയ ഡിപ്പാർട്ടമെന്റും ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് പി വൈ പി ഇ യും സംയുക്തമായി ഒരുക്കുന്ന സംവാദം \’ നേർരേഖ\’ ഇന്ന് വൈകുന്നേരം 7 .30 മുതൽ ഷാർജാ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 2 വച്ച് നടക്കും . അപ്പോളജിസ്റ്റും പ്രഭാഷകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് വിഷയാവതരണം നടത്തും. പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് മോഡറേറ്റർ ആയിരിക്കും. ഉണർവ്വ് കേവലം ഇളക്കപ്പെരുപ്പമാണോ?
വ്യാജ ഉണർവിനെ എങ്ങനെ നമുക്ക് തിരിച്ചറിയാം? ഉണർവിന്റെ കപട അനുകരണങ്ങൾ ആളുകളെ വഞ്ചിക്കുന്നുവോ? വാസ്തവമായ ഉണർവിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഉണർവ്വ് പ്രസ്ഥാനങ്ങളുടെ ചരിത്രം എന്നിവയാണ് ചർച്ചയ്ക്ക് വിധേയമാക്കുന്നത്. പ്രസ്തുത വിശകലനത്തിൽ അനുബന്ധ ചർച്ചകൾക്കും സംശയ നിവാരണത്തിനും പ്രത്യേകം അവസരം ക്രമീകരിച്ചിട്ടുണ്ട്. ഡോ. ഡോ. കെ ഓ മാത്യു മീറ്റിംഗ് ഉൽഘാടനം ചെയ്യും .

Sharjah city AG