Ultimate magazine theme for WordPress.

ഈജിപ്ത്തിൽ പുഞ്ചിരിക്കുന്ന സ്ഫിങ്ക്സ് പ്രതിമ കണ്ടെത്തി ഗവേഷകർ

കെയ്‌റോ: ഈജിപ്തിലെ പുരാവസ്തു ഗവേഷകർ ഹത്തോർ ക്ഷേത്രത്തിന് സമീപം \”പുഞ്ചിരിയുള്ള മുഖമുള്ള സ്ഫിംഗ്സ് പ്രതിമ കണ്ടെത്തി ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് മന്ത്രാലയം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് ഈ കണ്ടെത്തൽ .
പുരാതന റോമൻ ചക്രവർത്തിയുടെ ശൈലിയിലുള്ള പ്രതിനിധാനം എന്ന് വിശ്വസിക്കപ്പെടുന്ന ചുണ്ണാമ്പുകല്ല്, തെക്കൻ ഈജിപ്തിലെ ഹത്തോർ ക്ഷേത്രത്തിന് സമീപമുള്ള രണ്ട് നിലകളുള്ള ശവകുടീരത്തിനുള്ളിൽ നിന്ന് ആണ് കണ്ടെത്തിയതെന്നു മന്ത്രാലയം അറിയിച്ചു. കൂടതെ
ഡെമോട്ടിക്, ഹൈറോഗ്ലിഫിക് സ്ക്രിപ്റ്റുകളിൽ എഴുതിയ ഒരു റോമൻ സ്റ്റെൽ കൂടി ഗവേഷകർ കണ്ടെത്തിയതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Sharjah city AG