ഐപിസി പവര്‍ വിബിഎസ് കോട്ടയം ജില്ലാ ട്രെയിനിംഗ് ക്യാമ്പ് മാര്‍ച്ച് 14ന്
കോട്ടയം: ഐപിസി പവര്‍ വിബിഎസ് കോട്ടയം ജില്ലാ ട്രെയിനിംഗ് ക്യാമ്പ് മാര്‍ച്ച് 14 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വടവാതൂര്‍ ഐപിസി ഏബനേസര്‍ സഭയില്‍ നടക്കും. പാസ്റ്റര്‍ സുധീര്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഹാപ്പി ജേര്‍ണി എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്‍റ് ജോണ്‍ മാത്യു (9544062015), സെക്രട്ടറി സജി നടുവത്ര (9496262429) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
