ബാലവേലയ്‌ക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് യുഎസ്
യുഎസ് : രാജ്യത്ത് കുട്ടികൾക്കെതിരെ ഉള്ള നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത അഭയാർത്ഥികളെയും കുടിയേറ്റക്കാരായ കുട്ടികൾക്കും നേരെയുള്ള ബാലവേല തടയുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 835 കമ്പനികൾ ബാലവേല നിയമം ലംഘിച്ചതായി കണ്ടെത്തിയതോടെ 2018 മുതൽ ബാലവേല ലംഘനങ്ങളിൽ ഏകദേശം 70 ശതമാനം വർദ്ധനവ് തൊഴിൽ വകുപ്പ് കണ്ടതായി യുഎസ് അധികൃതർ തിങ്കളാഴ്ച പറഞ്ഞു.ഹാർത്ത്‌സൈഡ് ഫുഡ് സൊല്യൂഷൻസ്, ഹ്യൂണ്ടായ് മോട്ടോറിന്റെ വിതരണക്കാർ എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ കുട്ടികളുടെ ജോലിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അന്വേഷിക്കുകയാണെന്ന് ഒരു കോൺഫറൻസ് കോളിനിടെ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
