മുൻ എം പി, എം എം ലോറൻസിന്റെ മകൻ അഡ്വക്കേറ്റ് എം എൽ എബ്രഹാം നിത്യതയിൽ
ഗാന്ധിനഗർ : മുൻ എം പി യും, എൽ ഡി എഫ് കൺവീനറും ആയിരുന്ന എം എം ലോറൻസിന്റെ മകൻ ഗാന്ധിനഗർ, മാടമാക്കൽ ലോറൻസ് എബ്രഹാം ( അഡ്വക്കേറ്റ്) നിത്യതയിൽ ചേർക്കപ്പെട്ടു. 58 വയസായിരുന്നു. ഭാര്യ : ഡോ :സോജാ എബ്രഹാം, സെന്റ് തെരേസാസ് കോളേജ് , ഹെഡ് ഓഫ് ദി ഡിപ്പാർട്ടമെന്റ് ഓഫ് സുവോളജി. മക്കൾ : ഇസ്ഹാക്ക് (ആർകിടെക്ട്) , വിവിയൻ (പി ജി സ്റ്റുഡന്റ് അയർലണ്ട് ) സഹോദരങ്ങൾ : സജീവൻ എം ൽ ( അഡ്വക്കേറ്റ് ) സുജാത ബോബൻ ( എഞ്ചിനീയർ) , ആശ ലോറൻസ് . സംസ്‍കാരം : നാളെ (ഫെബ്രുവരി 23 ) വൈകിട്ട് 3.30 നു വീട്ടിൽ പൊതു ദർശനത്തിനു ശേഷം 4 മണിക്ക് കലൂർ സെന്റ് ഫ്രാൻസിസ് സേവിയർസ് ചർച്ചിൽ നടക്കും.
