ഗബ്രിയേൽ ചുഴലിക്കാറ്റ്: അന്താരാഷ്‌ട്ര സഹായത്തിന് അഭ്യർത്ഥിച് ന്യൂസിലൻഡ്
വെല്ലിംഗ്ടൺ: രാജ്യത്തിന്റെ വടക്ക് ഭാഗത്ത് വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലും കാരണം വൻതോതിലെ നാഷനഷ്ട്ടം നേരിടുന്ന ന്യൂസിലാൻഡ് അന്താരാഷ്‌ട്ര സഹായം സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. നാല് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും അഞ്ച് പേരാണ് മരണമടഞ്ഞത്. 100 പേരെ കാണാതായതായും 10,500 പേരെ മാറ്റിപ്പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. ന്യൂസിലന്റ് പഴയപടി ആയിത്തീരാൻ സമയമെടുക്കുമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വ്യാഴാഴ്ച പറഞ്ഞു. ചില പ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപികാൻ കഴിഞിട്ടില്ല .
