128–ാമത് മാരാമണ്‍ കണ്വന്ഷന് നാളെ തുടക്കം
മാരാമണ്‍: 128–ാമത് മാരാമണ്‍ കണ്വന്ഷന് നാളെ തുടക്കമാകും.കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. കണ്വന്ഷന് നഗറിലേക്കുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ ഉച്ചയ്ക്ക് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പോലീത്താ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രപ്പോലീത്താ അധ്യക്ഷത വഹിക്കും. അടുത്ത ഞായറാഴ്ചയാണ് കണ്വന്ഷന് സമാപനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച ലഹരിക്കെതിരായ യോഗവും വ്യാഴം മുതല്‍ ശനി വരെ യുവവേദി യോഗങ്ങളും നടക്കും. യുവവേദി യോഗത്തില്‍ ശശി തരൂര്‍ എം.പി പങ്കെടുത്ത് സംസാരിക്കും. പതിവുരീതിയില്‍ ഓലകൊണ്ട് മേഞ്ഞ പന്തലിന്റെ അവസാനഘട്ട മിനുക്കുപണികളാണ് പുരോഗമിക്കുന്നത്.
