Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു

കൊൽക്കത്ത: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു.റീജിയൺ ഓവർസീയർ റവ ബെന്നി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ എ ജോണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഞായറാഴ്ച വരെ കൊൽക്കത്ത ഡിവൈൻ ഫെല്ലോഷിപ്പ് ബ്ലെയ്ന്റ് സ്കൂൾ ക്യാമ്പസിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ റവ സതീഷ് കുമാർ (ഡാളസ്),പ്രൊഫ. ജേക്കബ് തോമസ് തുടങ്ങിയവർ വചനശുശ്രൂഷ നിർവഹിച്ചു.’സമയം അടുത്തിരിക്കുന്നു’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഉണർവ്വ് യോഗങ്ങൾ, ധ്യാനയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ ചലഞ്ച് തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.നാളെ നടക്കുന്ന ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോണിന്റെ നേതൃത്വത്തിൽ നടക്കും.

Leave A Reply

Your email address will not be published.