ചർച്ച് ഓഫ് ഗോഡ് ഷാർജ യുടെ ആഭിമുഖ്യത്തിൽ ആത്മീയ സംഗീത സന്ധ്യയും സുവനീർ പ്രകാശനവും
ഷാർജ: ചർച്ച് ഓഫ് ഗോഡ് ഷാർജ യുടെ 30-മത് വാർഷിക ത്തോടനുബന്ധിച്ചു 2023 ഫെബ്രുവരി 18, ശനിയാഴ്ച വൈകിട്ട് 8:00മണി മുതൽ ഷാർജ യൂണിയൻ ചർച്ച് ഒന്നാം നമ്പർ ഹാളിൽ വച്ച് ആത്മീയ സംഗീത സന്ധ്യയും സുവനീർ പ്രകാശനവും ക്രമീകരിച്ചിരിക്കുന്നു. ക്രിസ്തീയ സംഗീത ലോകത്തെ സുപ്രസിദ്ധനായ പാസ്റ്റർ ലോർഡ്സൺ ആന്റണി യും സംഘവും ഈ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഒപ്പം ദൈവ സഭയുടെ ആദ്യ കാല ശ്രൂഷകനായ പാസ്റ്റർ എബനേസർ ഡാനിയേൽ (ഡൽഹി )സുവനീർ പ്രകാശനം ചെയ്യുന്നു.
ആയതിലേക്കു എല്ലാ പ്രിയപ്പെട്ടവരുടെയും പ്രാർത്ഥനയും സാന്നിധ്യവും സദയം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
Pr. Sabu P. Chandi , +971524118287, Br. Binu N. Joy,
+971561658696
