പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ;കാരിൻ ഒബേർഗ്
ടെക്സാസ്: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ശാസ്ത്ര അന്വേഷണത്തിന് പ്രതിബന്ധമായി മാറാതെ, ഉറച്ച ഒരു അടിത്തറയായി ശാസ്ത്രജ്ഞർക്ക് സഹായമായി മാറാൻ ദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് കാരിൻ പറഞ്ഞു . ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.
സത്യമായ തത്വചിന്തയും, സത്യമായ വിശ്വാസവും ശാസ്ത്ര കണ്ടുപിടിത്തങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ സഹായകരമാകുമെന്ന ആത്മവിശ്വാസം നമുക്ക് വേണമെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്റർനാഷ്ണൽ സൊസൈറ്റി ഓഫ് കാത്തലിക് സയന്റിസ്റ്റ് എന്ന സംഘടനയുടെ ബോർഡ് അംഗമാണ് സ്വീഡനിൽ ജനിച്ച ഒബേർഗ്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും എങ്ങനെ രൂപമെടുക്കുന്നു എന്നതിനെപ്പറ്റിയാണ് അവർ ഗവേഷണം നടത്തുന്നത്. ശാസ്ത്ര അന്വേഷണത്തിൽ മുമ്പുണ്ടായിരുന്നതും, ഇപ്പോഴുള്ളതുമായ നിരവധി ശാസ്ത്രജ്ഞരെ ദൈവ വിശ്വാസമാണ് നയിക്കുന്നത്.ബിഗ് ബാംഗ് തിയറി ആദ്യമായി മുന്നോട്ടുവെച്ച കത്തോലിക്ക വൈദികനായ ഫാ. ജോർജസ് ലെമേയ്ടറിനെ ഒരു ഉദാഹരണമായി കാരിൻ ഒബേർഗ് ചൂണ്ടിക്കാട്ടി.
