Ultimate magazine theme for WordPress.

ലഹരി വിമുക്ത സമാധാന സന്ദേശ യാത്ര

മല്ലപ്പള്ളി: മല്ലപ്പള്ളി സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളാ വിമുക്തി മിഷൻ, മല്ലപ്പള്ളി സെന്റർ ഇവഞ്ചലിസം ബോർഡ്, സോദരി സമാജം, പി. വൈ. പി. എ, സൺ‌ഡേ സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ
ഇന്ന് രാവിലെ എട്ടുമണിക്ക് സമാധാന സന്ദേശ യാത്ര എന്ന പേരിൽ മദ്യത്തിനും മയക്കുമരുന്നിനെതിരെ ബോധവൽക്കരണ റാലി നടക്കും. മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോ ഉദ്ഘാടനം ചെയ്യും. ജനുവരി 26 ന് രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന സന്ദേശ യാത്ര ആശുപത്രി ജംഗ്ഷൻ, നെടുങ്ങാടപ്പള്ളി, ശാന്തിപുരം, മുക്കൂർ, പുളിന്താനം, കുന്നന്താനം, മുണ്ടിയപ്പള്ളി, കമ്മാളതകിടി, തോട്ടഭാഗം, കടമാൻകുളം, പുതുശ്ശേരി, എന്നിവിടങ്ങളിൽ യാത്ര ചെയ്തു വൈകുന്നേരം 5:15ന് മല്ലപ്പള്ളി ടൗണിൽ നടക്കുന്ന പൊതു മീറ്റിങ്ങിൽ പാസ്റ്റർ എബിൻ എബ്രഹാം (റാന്നി )മുഖ്യ സന്ദേശം നൽകുന്നതോടെ യാത്ര സമാപിക്കും. പരസ്യ യോഗങ്ങളിലുടനീളം സെന്ററിലെ ദൈവ ദാസന്മാർ സമാധാന സന്ദേശം നൽകും. മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ ക്വയറാണ് സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകുന്നത്. സെന്റർ സെക്രട്ടറി പാസ്റ്റർ എബ്രഹാം ഫിലിപ്പ് പ്രാർത്ഥിച്ചു ആരംഭിക്കുന്ന സമാധാന സന്ദേശ യാത്ര സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വർഗീസ് കുര്യൻ നയിക്കും.

Sharjah city AG