99 മത് ഐപിസി കുമ്പനാട് കൺവൻഷൻ സമാപിച്ചു
ഹെബ്രോൻപുരം : ‘നിന്റെ രാജ്യം വരേണമേ’ എന്ന പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ ഐപിസി 99 – മത് ജനറൽ കൺവൻഷന് കുമ്പനാട് ഹെബ്രോൺപുരത്ത് അനുഗ്രഹീത സമാപ്തി. കുമ്പനാട്ട് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിച്ചു. സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് കർത്തൃമേശ നടത്തപ്പെട്ടത്. ഐ.പി.സി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ ഏബ്രഹാം കർത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാ. തോമസ് ജോർജ് അദ്ധ്യക്ഷനായിരുന്നു. വിവിധ ദിവസങ്ങളിലെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ സണ്ണി കുര്യൻ, വി. ജെ. തോമസ്, രാജു ആനിക്കാട്, തോമസ് ഫിലിപ്പ്, കെ. ജെ. തോമസ്, സണ്ണി ഫിലിപ്പ്, ബേബി വർഗീസ്, ഷാജി ഡാനിയൽ, ജോൺ കെ. മാത്യു, കെ. സി. തോമസ്, വിൽസൺ വർക്കി, സാബു വർഗീസ്, രാജു മേത്രയിൽ, ഫിലിപ്പ് പി. തോമസ്, ഷിബു തോമസ്, ഡോ. കെ. സി. ജോൺ, വിൽസൺ ജോസഫ്, ഡോ. തോംസൺ കെ. മാത്യു, ബാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു. “നിന്റെ രാജ്യം വരേണമേ” എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.
