Ultimate magazine theme for WordPress.

എ. ജി. ദക്ഷിണ മേഖലയിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനുവരി 23ന്

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ജനുവരി 23 തിങ്കളാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ കാഞ്ഞിരംകുളം എ. ജി. ചർച്ചിൽ വച്ചു നടക്കും.
ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ റ്റി. ജെ. ശാമുവേൽ, ഡിസ്ട്രിക്റ്റ് ട്രഷറർ പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ ബി. കെ. ബൈജു എന്നിവർ ശുശ്രൂഷിക്കും. ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും. പാസ്റ്റർ സാം റോബിൻസൺ ആരാധന നയിക്കും. പാസ്റ്റർ ജോൺലിയും പാസ്റ്റർ ജയകുമാരനും വിവിധ സെഷനുകളിൽ അധ്യക്ഷത വഹിക്കും.
ധ്യാനയോഗം, പവർ മീറ്റിംഗ്, ഉണർവ്വ് യോഗം എന്നീ സെഷനുകൾ ഉണ്ടായിരിക്കും.ദൈവ സഭകളുടെ വളർച്ചയ്ക്കും ശുശ്രൂഷകന്മാരുടെ പുതുക്കത്തിനുമാണ് ഈ യോഗം ക്രമീകരിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക്: 9895306711

Sharjah city AG