സാംസ്‌കാരിക സമ്മേളനവും കണ്‍വെന്‍ഷന്‍ സെന്ററിന്റെ സമര്‍പ്പണ ശുശ്രൂഷയും
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കണ്‍വന്‍ഷന്‍ കര്‍മ്മപദ്ധതികളുടെ ഭാഗമായി സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ പണികഴിപ്പിച്ച മൗണ്ട് സീയോന്‍ കണ്‍വന്‍ഷന്‍സെന്ററിന്റെ സമര്‍പ്പണ ശുശ്രൂഷയും സാംസ്‌കാരിക സമ്മേളനവും നടന്നു. ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി തോമസ് ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഇന്നലെ വൈകുന്നേരം ആരംഭിച്ച സമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ സി.സി തോമസ് അധ്യക്ഷത വഹിക്കുകയും. കര്‍ണാടക ഓവര്‍സീയര്‍ പാസ്റ്റര്‍ എം കുഞ്ഞപ്പി അനുഗ്രഹ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു. സാംസ്‌കാരിക സമ്മേളനം ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ സഭ ഏറ്റെടുക്കണം എന്നും സമൂഹത്തില്‍ നടക്കുന്ന എല്ലാ ചലനങ്ങളും അറിയുവാനും പ്രതികരിക്കുവാനും സഭ എന്ന നിലയില്‍ സമൂഹത്തെ ലക്ഷ്യ ബോധത്തോടെ നയിക്കാന്‍ കഴിയുന്ന ഇടപെടല്‍ അനിവാര്യമാണെന്നും എല്ലാ പിന്തുണയും ഒപ്പം ഉണ്ടാകുമെന്നും മന്ത്രി പ്രസ്താപിച്ചു. പാസ്റ്റര്‍ സാം ജോര്‍ജ് (ഐ പി സി ജനറല്‍ സെക്രട്ടറി) അനുഗ്രഹ പ്രഭാഷണം നടത്തി. മാവേലിക്കര എംപി ശ്രീ കൊടിക്കുന്നില്‍ സുരേഷ്, സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ശ്രീ കെ പി ഉദയഭാനു, എബി കുര്യാക്കോസ് ഡിസിസി സെക്രട്ടറി, കെ സോമന്‍ ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ്, മുളക്കുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മുളക്കുഴ പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍,വിവിധ സഭാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
