സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ അവസാനിപ്പിക്കാണം : താലിബാനോട് ആവശ്യവുമായി യുഎൻ
ന്യൂയോർക് : സ്ത്രീകളോടുള്ള കടുത്ത നിയന്ത്രണങ്ങളുമായി അഫ്ഗാനിസ്ഥാൻ മുന്നോട്ടുപോകുമ്പോൾ അടിച്ചമർത്തൽ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ. 2021 അധികാരം പിടിച്ചെടുത്ത താലിബാൻ രാജ്യത്തെ സ്ത്രീകളെ പൊതുജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിൽ നിന്നും മാറ്റിക്കളയുകയും, കൂടതെ അടുത്തിടെ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം, പൊതുമേഖലാ ജോലികൾ, പാർക്കുകൾ, എന്നിവ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി ഏർപ്പെടുത്തുകയും ചെയ്തു .ഇതിനെതിരായി അൽബേനിയ, ബ്രസീൽ, ഇക്വഡോർ, ഫ്രാൻസ്, ഗാബോൺ, ജപ്പാൻ, മാൾട്ട, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങൾ ആണ് രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസവും പൊതു ഇടവും മുതൽ അഫ്ഗാനിസ്ഥാനിലെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളെയും അവരുടെ പൂർണ്ണവും തുല്യവും അർത്ഥവത്തായ പങ്കാളിത്തവും ഉൾപ്പെടുത്തലും മാനിക്കണമെന്ന് താലിബാനോട് ആഹ്വാനം ചെയ്തത് രംഗത്ത് വന്നിരിക്കുന്നത്.സെക്കണ്ടറി സ്‌കൂളുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും അഫ്ഗാൻ സ്ത്രീകളെ ഒഴിവാക്കുന്നതിനെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്ന എൻജിഒകളെ നിരോധിക്കുന്നതിനെക്കുറിച്ചും പ്രസ്താവനയിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഡിസംബർ 24 ന് താലിബാൻ സർക്കാർ പ്രഖ്യാപിച്ച നിരോധനം കാരണം നിരവധി അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകൾ അഫ്ഗാനിസ്ഥാനിലെ അവരുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ തങ്ങളുടെ ഏജൻസികൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത് തുടരുമെന്ന് യുഎൻ അറിയിച്ചു.
