പെരിയാർ കടുവാ സങ്കേതത്തിൻ്റെ അതിർത്തിയിൽ 60 ദിവസം പ്രായമായ കടുവാക്കുട്ടിയെ ഒറ്റപ്പെട്ട നിലയിൽ കാണപ്പെട്ടു
പെരിയാർ കടുവാ സങ്കേതത്തിൻ്റെ അതിർത്തി മേഖലയായ മംഗളാദേവി ക്ഷേത്രപരിസരത്ത് നവംബർ 21-)0 തീയതി ഏകദേശം 60 ദിവസം പ്രായമായ കടുവാക്കുട്ടിയെ ഒറ്റപ്പെട്ട നിലയിൽ കാണുകയുണ്ടായി.തുടർ നിരീക്ഷണങ്ങളിൽ നിന്നും അമ്മയുടെ അസാന്നിദ്ധ്യത്തിൽ കടുവാക്കുഞ്ഞ് അവശനിലയിലാണെന്ന് മനസ്സിലാവുകയും തുടർച്ചയെന്നോണം അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ ശ്യാം ചന്ദ്രൻ്റ നിർദ്ദേശപ്രകാരമുള്ള പ്രത്യേക പരിചരണങ്ങൾ നൽകുകയും ചെയ്തു വരുന്നു.നിലവിൽ അമ്മയുടെ അഭാവത്തിൽ കടുവാക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായ നിലയിലേക്ക് എത്തിയിട്ടില്ല. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശം പാലിച്ച് കടുവാക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറക്ക് അമ്മയോടൊപ്പം കൂട്ടി വിടുന്ന നടപടിക
ൾ ആരംഭിച്ചിട്ടുണ്ട്. മംഗളാദേവി മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ വനംവകുപ്പിലെ വിവിധ വിഭാഗങ്ങൾ തള്ളക്കടുവയെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണങ്ങൾ ഊർജ്ജിതമായി നടത്തി വരുന്നു. അതോടൊപ്പം പെരിയാർ കടുവാ സങ്കേതത്തിൻ്റെ അതിർത്തി പങ്കിടുന്ന മേഘമല വന്യ ജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് സംയുക്തമായ തിരച്ചിലുകളും കൂടാതെ ക്യാമറ ട്രാപ്പ് പോലുള്ള നൂതന സാങ്കേതിക വിദ്യകളും, ഗവേഷകരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ദേശീയ കടുവാ സംരക്ഷണ അതോരിറ്റിയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പ്രകാരമുള്ള തുടർനടപടികളാണ് കൈ കൊണ്ടുവരുന്നത് .
