Ultimate magazine theme for WordPress.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി 31 മുതൽ

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ തൊടുവക്കാട്

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ അടൂർ പറന്തൽ കൺവെൻഷൻ സെന്ററിൽ നടക്കും ജനുവരി 31 ചൊവ്വാഴ്ച വൈകിട്ട് 6 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടിജെ ശാമൂവേൽ ഉൽഘാടനം ചെയ്യും പാസ്റ്റർന്മാരായ ബാബു ചെറിയാൻ (പിറവം) ജോർജ്ജ് പി ചാക്കോ, ഷാജിയോഹന്നാൻ, ഡോ എകെ ജോർജ്ജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്ജ് എന്നിവർ പ്രധാന പ്രഭാഷകർ ആയിരിക്കും അസിസ്റ്റന്റ് സൂപ്രണ്ട് ഡോ ഐസക് വി മാത്യൂ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പികെ ജോസ്, കമ്മിറ്റി അംഗം പാസ്റ്റർ പി ബേബി എന്നിവരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും പാസ്റ്റർന്മരായ സാം റോബിൻസൺ, സുനിൽ സോളമൺ എന്നിവർ നേതൃത്വം നൽകുന്ന ഏജി ക്വൊയർ റ്റിം ഗാന ശുശ്രൂഷ നിർവഹിക്കും ദിവസവും പകൽ 9 മുതൽ 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങളും നടക്കും ബുധൻ, വ്യാഴം,വെള്ളി ദിവസങ്ങളിൽ പകൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട് .ശനിയാഴ്ച രാവിലെ 9 ന് സൺഡേസ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 മണി മുതൽ യുവജന (സിഎ) വാർഷിക മീറ്റിങ്ങും നടക്കും ഫെബ്രുവരി 5 ഞായറാഴ്ച പൊതുസഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

Leave A Reply

Your email address will not be published.