Ultimate magazine theme for WordPress.

അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10 ന്

ന്യൂഡൽഹി: ഉത്തരേന്ത്യയിലുടനീളവും ദക്ഷിണേന്ത്യയിൽ പല സംസ്ഥാനങ്ങളിലും സുവിശേഷ പ്രവർത്തകർ സമാനതകളില്ലാത്ത പ്രയാസങ്ങളിലുടെ കടന്നു പോകുന്നു. നാം കേൾക്കുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നവയാണ്.

പോക്സോ അടക്കം വ്യാജമായ നിരവധി കേസുകൾ, ശാരീരിക ഉപദ്രവങ്ങൾ, ദുരൂഹമെന്ന് സംശയിക്കത്തക്ക വാഹനാപകടങ്ങൾ, സുവിശേഷകർക്കെതിരെ കെട്ടിച്ചമച്ച കഥകൾ ബോധപൂർവ്വം പ്രചരിക്കപ്പെടുന്നത് , ചിലർ പോലീസ് കസ്റ്റഡിയും ജയിലും ദീർഘനാളുകൾ കഴിയേണ്ടിവരുന്നത്. പലർക്കും മനുഷ്യാവകാശം പോലുംനിഷേധിക്കപ്പെടുന്നത്.നിരപരാധികൾക്ക് എതിരെ പല കോടതികളിലും കേസുകൾ വർദ്ധിക്കുന്നത്.
ഇന്ന് ഇവയൊക്കെ സർവ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.
നാം ഒത്തുകൂടിയേ തീരൂ.

ആദിമ നൂറ്റാണ്ടിലെ സഭ പ്രതിസന്ധികളിൽ ഒരുമിച്ച് പ്രാർത്ഥിച്ചതു പോലെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൈവജനം സൂംപ്ലാറ്റ് ഫോമിൽ ഒത്തുകൂടി പ്രാർത്ഥിക്കുന്നു.
ഭാരതത്തിലെ പ്രധാന സംഘടനകളിലെ ലീഡേഴ്സ് ലൈവിൽ വന്ന് വിവരങ്ങൾ പങ്ക് വയ്ക്കുന്നു.

2023 ജനുവരി 10 ചൊവ്വാഴ്ച്ച വൈകിട്ട് 7ന് സൂം പ്ലാറ്റ് ഫോമിലാണ് സമ്മേളനം.

Zoom Meeting ID : 849 5859 2950
Passcode : 1

Join Zoom Link – സൂം ലിങ്ക്
https://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

വിവിധ സഭകളുടെ സഹകരണത്തിൽ നടക്കുന്ന ഈ പ്രാർത്ഥനാ സമ്മേളത്തിൻ്റെ സംഘാടകരായി ജോൺ എം.തോമസ് ഡൽഹി , കെ.ജെ. ജോബ് വയനാട് എന്നിവരാണ് പ്രവർത്തിക്കുന്നത്.വിവരങ്ങൾക്ക് ഫോൺ: 9911053031, 815708 9397.

Leave A Reply

Your email address will not be published.