Ultimate magazine theme for WordPress.

നാരായണൻപൂരിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ആക്രമണം

ഛത്തിസ്ഗഡ് : നാരായൺപൂരിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ആക്രമണം . ഇന്നലെ പുലർച്ചെ നടന്ന ആക്രമണത്തിൽ വിശ്വ ദീപ്തി സ്കൂളും അതിനോട് അനുബന്ധിച്ചുള്ള ക്രൈസ്തവ ദൈവാലയവും തകർക്കപ്പെട്ടു.
അനേക ഗ്രാമങ്ങളിൽ നിന്നും വിശ്വസികളായവരെ തിരഞ്ഞു പിടിച്ചു മർദിക്കുകയും അവരുടെ വസ്തു വകകൾ കൊള്ളയടി കയും ചെയ്തു. ഗർഭിണിയായ ഒരു ക്രൈസ്തവസഹോദരിയെ ദേഹമാസകലം മുറിവുണ്ടാക്കി രക്‌തം വാർന്നൊഴുകുന്ന നിലയിൽ ആക്കുകയും ചെയ്തു. സർവ്വ ആദിവാസി സമൂഹം ഇതിനെ അപലപിച്ചു എങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ നേതൃത്വം തന്നെയാണ് ക്രൈസ്തവ വിശ്വാസമുള്ളവരെ ഗ്രാമസഭയിൽ വിളിച്ചു വരുത്തി ഭീഷണി പ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്.

Sharjah city AG
Leave A Reply

Your email address will not be published.