കൊച്ചി: ചർച്ച് ഓഫ് ഗോഡ് ക്യാമ്പ് മീറ്റിംഗ് ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ പാലാരിവട്ടം എക്‌ളിസിയായിൽ നടക്കും. റവ. ജോൺസൺ തരകൻ ക്യാമ്പ് മീറ്റിംഗ് 11 ന് ബുധനാഴ്ച വൈകീട്ട് 7ന് ഉത്ഘാടനം ചെയ്യും. രാത്രി സുവിശേഷ യോഗങ്ങളിൽ പാസ്റ്റർമാരായ ഷിബു തോമസ് (യു.എസ്. എ.), റെജി ശാസ്താംകോട്ട, വിൻസെൻ്റ് ചാർളി എന്നിവർ പ്രസംഗിക്കും. പകൽ സമയങ്ങളിൽ ബൈബിൾ ക്ലാസ്സുകൾ, തീം പ്രസൻ്റേഷൻ, യൂത്ത് കോൺഫറൻസ്, സ്ത്രീകളുടെ കോൺഫറൻസ്, ഏഷ്യൻ ബൈബിൾ കോളജ് ഗ്രാജുവേഷൻ, സൺഡേ സ്കൂൾ കോൺഫറൻസ്, സ്നാന ശുശ്രൂഷ തുടങ്ങിയ നടക്കും. ചിന്താവിഷയം \”അല്ലയോ ദൈവത്തിൻറെ മനുഷ്യ\” എന്നതാണ്. മുഖ്യ ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ ശ്രീജിത്ത് തുടങ്ങിയവരും, ബൈബിൾ ക്ലാസുകൾക്ക് സച്ചിദാനന്ദ ദാസും നേതൃത്വം നൽകും.
ലോർഡ്‌സൺ ആൻ്റണി, ഇമ്മാനുവേൽ ഹെൻറി, ബ്ലെമ്മിങ്, ജീവമന്ന വോയിസ് മുതലായവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post