സാംകുട്ടി ചാക്കോ നിലമ്പൂരിന് ജോർജ് മത്തായി മാധ്യമ പുരസ്‌കാരം
തിരുവല്ല : ജോർജ് മത്തായി സിപിഎ മാധ്യമ പുരസ്‌കാരത്തിന്
ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അർഹനായി. ക്രൈസ്തവ മാധ്യമ , സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഗ്ലോബൽ മലയാളീ പെന്തക്കൊസ്തു മീഡിയ അസോസിയേഷനാണ് പുരസ്‌കാരം നൽകുന്നത്.
20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 14 ന് സമ്മാനിക്കും. ഡോ.സിനി ജോയ്സ് മാത്യു, പാസ്റ്റർ പി ജി മാത്യൂസ്, ജോൺസൺ മേലേടം ഡാളസ്, ഷിബു മുള്ളംകാട്ടിൽ, ഡോ.സാം കണ്ണംപള്ളി എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.
ചെറുപ്പം മുതൽ ക്രൈസ്തവ മാധ്യമ രംഗത്ത് നിറ സാന്നിധ്യമായ സാംകുട്ടി ചാക്കോ ഗുഡ്ന്യൂസ് വാരികയിലും മെസഞ്ചർ വാരികയിലും പ്രവർത്തിച്ചു. 1995 ൽ \’ഹാലേലൂയ്യാ\’ ക്രൈസ്തവ പത്രത്തിന് തുടക്കം കുറിച്ചു. ശ്രദ്ധേയമായ ഏഴു പുസ്തകങ്ങൾ രചിച്ച സാംകുട്ടി ചാക്കോയ്ക്ക് നിരവധി തവണ മികച്ച രചനകൾക്കുള്ള പെന്തക്കോസ്തൽ പ്രസ്സ് അസോസിയേഷൻ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സംഘടനാ രംഗത്തും പ്രാവീണ്യം തെളിയിച്ച പാസ്റ്റർ സാംകുട്ടി ചാക്കോ ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി, ഐപിസി ഇലക്ഷൻ കമ്മീഷണർ, സ്റ്റേറ്റ് – ജനറൽ കൗൺസിൽ അംഗം, പി.പി.എ.ഐ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഐപിസി പ്രയർ സെന്റർ തിരുവല്ല അസോസിയേറ്റ് പാസ്റ്ററാണ്.
ഭാര്യ : പ്ലൻസി സാം
മക്കൾ : നോഹ, നേഹ
