Ultimate magazine theme for WordPress.

ക്യൂബയില്‍ ബൈബിള്‍ ഉപയോഗത്തില്‍ വന്‍വര്‍ദ്ധനവ്

വാഷിംഗ്ടണ്‍: ഈ വർഷം ഏറ്റവുമധികം വായിക്കപ്പെടുകയും, പങ്കുവെയ്ക്കപ്പെടുകയും ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്ത ബൈബിള്‍ വാക്യം ഏതാണെന്ന് വെളിപ്പെടുത്തി കോടിക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയ ബൈബിള്‍ ആപ്പായ ‘യൂ വേര്‍ഷന്‍’. ‘ഏശയ്യ 41:10’ അഥവാ “ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും” എന്ന വചനമാണ് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടതെന്ന് ‘യൂ വേര്‍ഷന്‍’ വ്യക്തമാക്കി.

2008-ല്‍ ആണ് യൂ വേര്‍ഷന് രൂപം നല്‍കുന്നത്. 1,900-ത്തോളം ഭാഷകളില്‍ സൗജന്യ ബൈബിള്‍ അനുഭവം നല്‍കുന്ന ഈ ആപ്പ് ഇതുവരെ 54.5 കോടി ഉപകരണങ്ങളിലാണ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ആപ്പിന് 200 കോടി ഹൈലൈറ്റുകളും, ബുക്ക്മാര്‍ക്കുകളും, കുറിപ്പുകളും ലഭിച്ചുവെന്നും അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഏറ്റവുമധികം പങ്കുവെയ്ക്കപ്പെട്ട വചനം ഏശയ്യ 41:10 ആണെന്നും ആപ്പിന്റെ സ്ഥാപകനും, സി.ഇ.ഒ യുമായ ഗ്രുനെവാൾഡ് അഭിമുഖത്തില്‍ പറയുന്നു.
2021-നേ അപേക്ഷിച്ച് 76% വര്‍ദ്ധനവാണ് ക്യൂബയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂഖണ്ഡ തലത്തിലുള്ള വളര്‍ച്ച നോക്കിയാല്‍ യൂറോപ്പും ആഫ്രിക്കയുമാണ് മുന്നില്‍. “യുദ്ധം”, “ഭയം”, “ആകുലത” തുടങ്ങിയ വാക്കുകളാണ് കൂടുതലായും അന്വേഷിക്കപ്പെട്ടതെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ‘സ്നേഹം’ എന്ന വാക്കായിരുന്നു ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ടതെന്നും ‘യൂ വേര്‍ഷന്‍’ ടീം വ്യക്തമാക്കി.

Sharjah city AG