കല്ലുമല ജനറൽ കൺവൻഷൻ ഡിസംബർ 22 മുതൽ
കല്ലുമല: കല്ലുമല ദൈവസഭയുടെ 2022 ജനറൽ കൺവൻഷൻ ദൈവഹിതമായാൽ ഡിസംബർ മാസം 22 വ്യാഴം മുതൽ 25 ഞായർ വരെ ഐ. ഇ. എം ഗ്രൗണ്ട് (കല്ലുമല) – ൽ നടത്തുവാൻ ആഗ്രഹിക്കുന്നു. അഭിഷിക്തരായ പാസ്റ്റർ. സാം മാത്യു, ഡോ. ബി വർഗ്ഗീസ്, പാസ്റ്റർ. വർഗ്ഗീസ് ഏബ്രഹാം (രാജു മേത്ര) എന്നിവരും, മറ്റ് ദൈവദാസന്മാരും ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. ദൈവസഭയുടെ മ്യൂസിക് ആൻഡ് മീഡിയ ഡിപ്പാർട്മെന്റായ \” ലൈർ മ്യൂസിക് \” അനുഗ്രഹിക്കപ്പെട്ട ഗാനശുശ്രൂഷക്കു നേതൃത്വം നൽകുകയും, ലൈർ മീഡിയയിൽകൂടി തത്സമയ സംപ്രേഷണം നടത്തുകയും ചെയ്യുന്നു. ബൈബിൾ ക്ലാസ്, പകൽ യോഗങ്ങൾ, യൂത്ത് മീറ്റിംഗ്, സഹോദരിമാരുടെയോഗം എന്നിവ കൺവൻഷനോട് അനുബന്ധിച്ചു നടക്കുന്നതാണ്. 22 – ന് വൈകിട്ട് 06:00 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന കൺവൻഷൻ, ഞായറാഴ്ച്ച പൊതു സഭായോഗത്തോടുകൂടി അവസാനിക്കുന്നതാണ്. കൺവൻഷനിലേക്കു ജാതി മതഭേദമെന്യ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.
