വൈകല്യത്തെ മറികടന്ന് നേട്ടവുമായി ഫേബ നിസി ബിജു
നീലേശ്വരം:സംസ്ഥാന ബധിര കായികമേളയിൽ അഭിമാന താരമായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഫേബ നിസി ബിജു. തിരുവല്ല സിഎസ്ഐ വിഎച്എസ്എസ് ബധിര വിദ്യാലയത്തിലെ പ്ലസ് ഒൺ വിദ്യാർത്ഥിനിയാണ് ഫേബ. അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ് ജമ്പ്, 200 മീറ്റർ & 100 മീറ്റർ ഓട്ടം എന്നിവയിൽ ആണ് ഫേബ സ്വർണ്ണ മെഡൽ നേടിയത് . ബിജു ജോൺ അജിത ദമ്പതികളുടെ മകളായ ഫേബ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭയുടെ അംഗമാണ്.
