Ultimate magazine theme for WordPress.

നവമാധ്യമങ്ങളിൽ ക്രിസ്തീയത പ്രചരിപ്പിക്കുന്നത് തടയുന്നു

ബുഡാപെസ്റ്റ്: സമൂഹ മാധ്യമങ്ങളിൽ ക്രിസ്തീയതക്ക് നിയന്ത്രങ്ങൾ. യൂട്യൂബ് അടക്കമുള്ള പ്രമുഖ നവമാധ്യമങ്ങളില്‍ എല്ലാം തന്നെ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ സജീവമാണ്. ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ഫേസ്ബുക്കിന് നേരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ സംഘടനയുടെ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക്’ അനുവാദം തരുന്നില്ലെന്ന് ഹംഗറിയിലെ ‘എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ന്റെ പ്രസിഡന്റായ വില്മോസ് ഫിഷി വെളിപ്പെടുത്തി. എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ഉള്ളടക്കങ്ങള്‍ തങ്ങളുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലായെന്ന ആരോപണമാണ് ഫേസ്ബുക്ക് ഉയര്‍ത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകള്‍ തങ്ങളുടെ ഭാഗികമായ ഔദ്യോഗിക പേജുകളിലൂടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ക്രിസ്ത്യന്‍ സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നതായാണ് റിപോർട്ടുകൾ. ധാര്‍മ്മിക വിഷയങ്ങളില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്ന ക്രിസ്തീയ വിശ്വാസ പ്രചാരണത്തിന് മേല്‍ വിലക്കിടുകയാണോ നവമാധ്യമങ്ങള്‍ ?

Leave A Reply

Your email address will not be published.