മലയാളം ഭാഷ പ്രവർത്തനങ്ങൾക്ക് നെൽസൺ എം ജോസിന് ആദരവ്
റിയാദ്: ക്രിസ്ത്യൻ ലൈവിന്റെ നജ്ഹറാനിലെ പ്രതിനിധിയായ നെൽസൺ ജോസിന് കേരള സർക്കാരിന്റെ സാസ്കാരിക വകുപ്പു നേതൃത്ത്വം നൽകുന്ന മലയാളം മിഷന്റെ ആദരവ്. മലയാള ഭാഷ പഠനത്തിൽ നജ്റാനിൽ നടത്തുന്ന നെൽസന്റെ പ്രവർത്തനങ്ങൾക്കാണ് സർക്കാരിന്റെ അംഗികാരം.
നിലവിൽ നജ്റാനിലെ എഴുത്തോല പഠനകേന്ദ്രത്തിന്റെ പ്രധാന അദ്ധ്യാപകനാണ് ഇദ്ദേഹം.നജ്റാനിലെ സനാബൽ അൽ നൂർ ഇന്റർനാഷണൽ സ്കൂളിലെ അധ്യാപകനും ഐപിസി സഭയുടെ ശുശ്രുഷകനുമാണ്.
