ദക്ഷിണേന്ത്യയിൽ വന്ദേ ഭാരത് ട്രെയിൻ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരു: ചെന്നൈ- മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ന് ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേ ഭാരത് ട്രെയിൻ സര്‍വീസാണ്. ചെന്നൈ – ബെംഗളൂരു – മൈസൂരു റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. പൊതുജനങ്ങള്‍ക്കു കാണുന്നതിനായി ആദ്യയാത്രയില്‍ റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
