നതാലിയ സാർകോവ വരച്ച എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയുടെ ചിത്രം പ്രകാശനം ചെയ്തു
റോം:റഷ്യൻ ചിത്രകാരിയായ നതാലിയ സാർകോവ വരച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മനോഹരമായ ചിത്രം റോമിൽ പ്രകാശനം ചെയ്തു. ഇരുപത്തിയൊന്നാമത് ഇന്റർനാഷ്ണൽ ഫെസ്റ്റിവൽ ഓഫ് സേക്രട്ട് മ്യൂസിക്ക് ആൻഡ് ആർട്ടിന്റെ പത്രസമ്മേളനത്തിലാണ് ചിത്ര പ്രകാശനം നടന്നത്. പോട്രേറ്റ് ഓഫ് ഹിസ് ഹോളീനസ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് XVI എന്നാണ് ചിത്രത്തിന്റെ പേര്. പാപ്പയുടെ സെക്രട്ടറി ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍, നാല് സഹായികൾ, സഹോദരൻ ജോർജ് റാറ്റ്സിംഗർ, അദ്ദേഹം റോമിൽ ആയിരിക്കുമ്പോൾ ശുശ്രൂഷ ചെയ്ത സിസ്റ്റർ ക്രിസ്റ്റിൻ എന്നിവരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മിഷൻ പോലെ തന്റെ കലയെ കണ്ടുകൊണ്ടാണ് ജീവിക്കുന്നതെന്നു നതാലിയ സാർകോവ പറയുന്നു. ബെനഡിക് പാപ്പയുടെ ഭരണകാലയളവിൽ ഉടനീളം പാപ്പയെ ചിത്രകലയുമായി അനുഗമിച്ചുവെന്നും പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെന്നും നതാലിയ പറഞ്ഞു.
