പി സി ഐ അയ്മനം യൂണിറ്റ് രാത്രി പ്രാർത്ഥന സംഗമം
കോട്ടയം: പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ അയ്മനം യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 ഞായറാഴ്ച്ച രാത്രി 9 മണി മുതൽ 12 മണി വരെ പഞ്ചായത്ത് പ്രാർത്ഥന സംഗമം ചെങ്ങളം പാസ്റ്റർ പ്രമോദിന്റെ വസതിയിൽ വച്ചു നടത്തി. അയ്മനം പഞ്ചായത്തിലെ ഓരോ വാർഡുകൾ, പ്രധാന സ്ഥലങ്ങൾ എന്നിവക്ക് വേണ്ടി ഉള്ള വളരെ വിശാലമായ മധ്യസ്ത പ്രാർത്ഥന കൂട്ടായ്മ ആണ് സങ്കടിപ്പിച്ചത്.യൂണിറ്റ് സെക്രട്ടറി ബ്രദർ ബ്രദർ മത്തുക്കുട്ടി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് ദൈവ വചനം പ്രസംഗിച്ചു.
